മണിപ്പൂർ; മൂന്നു മന്ത്രിമാരെ ഒഴിവാക്കി

മന്ത്രിസഭാ അഴിച്ചുപണി സംബന്ധിച്ച് മുഖ്യമന്ത്രി പാർട്ടി കേന്ദ്ര നേതൃത്വവുമായി കൂടിയാലോചന നടത്തിയിരുന്നു.
മണിപ്പൂർ; മൂന്നു മന്ത്രിമാരെ ഒഴിവാക്കി

ഇംഫല്‍: മുഖ്യമന്ത്രി എൻ ബിരൻ സിങ്ങിൻ്റെ നിർദ്ദേശപ്രകാരം മണിപ്പൂർ ഗവർണർ നജ്മ ഹെബ്ദുള്ള സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മൂന്നു മന്ത്രിമാരെ നീക്കം ചെയ്തു - എഎൻഐ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ സെപ്തംബർ 23 ലെ കത്ത് പ്രകാരമാണ് ഗവർണർ മന്ത്രി നീക്കം ചെയ്യുവാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി വി ഹാങ് ഖല്യാൻ, സാമൂഹ്യക്ഷേമ - സ ഹകരണ മന്ത്രി നെച്ച കീപ്ജിൻ, വിദ്യാഭ്യാസ- തൊഴിൽ രാധേശ്യാം സിങ് എന്നിവരാണ് മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ.

ഈ മാസം ആദ്യം മന്ത്രിസഭാ അഴിച്ചുപണി സംബന്ധിച്ച് മുഖ്യമന്ത്രി ബിരൻ സിങ്ങ് പാർട്ടി കേന്ദ്ര നേതൃത്വവുമായി കൂടിയാലോചന നടത്തിയിരുന്നു. മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുവാനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി. ആഗസ്തിൽ ശബ്ദ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മന്ത്രി സഭക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ ബിജെപിയുടെ ബിരൻ സിങ്ങ് മന്ത്രിസഭ അതിജീവിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com