മാണി സി കാപ്പനെ സ്വീകരിക്കുന്നത് സംബന്ധിച്ചു കോൺഗ്രസിൽ തർക്കം

എന്നാൽ ഏതു വിധേയനെയും എൽ ഡി എഫിനെ ക്ഷീണിപ്പിക്കുക ആണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .
മാണി സി കാപ്പനെ സ്വീകരിക്കുന്നത് സംബന്ധിച്ചു കോൺഗ്രസിൽ തർക്കം

തിരുവനന്തപുരം :പാലാ സീറ്റിനെ കുറിച്ചുള്ള പ്രശ്നങ്ങൾക്ക് ഇടയിൽ എൽ ഡി എഫ് വിട്ട മാണി സി കാപ്പനെ സ്വീകരിക്കുന്നത് സംബന്ധിച്ചു കോൺഗ്രസിൽ തർക്കം .കാപ്പൻ കോൺഗ്രസിൽ ചേരട്ടെ എന്ന അഭിപ്രായമാണ് മുല്ലപ്പള്ളി രാമചന്ദ്രനുള്ളത് .

എന്നാൽ ഏതു വിധേയനെയും എൽ ഡി എഫിനെ ക്ഷീണിപ്പിക്കുക ആണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .കെ പി സി സി തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ഇത് ചർച്ചയായത് .

കാപ്പൻ കൈപ്പത്തി ചിന്ഹത്തിൽ പാലായിൽ തന്നെ മത്സരിക്കണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ .പാലായിൽ കാപ്പൻ മത്സരിക്കുന്നത് കോൺഗ്രസിന് ഗുണകരമാകും .

എന്നാൽ എൽ ഡി എഫിനെ ക്ഷീണിപ്പിച്ചു കൂടുതൽ പേരെ യു ഡി എഫിലേക്ക് കൊണ്ട് വരുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു .കാപ്പന്റെ വിഷയം യു ഡി എഫിൽ ചർച്ച ചെയ്തു തീരുമാനിക്കാനായി ഉമ്മൻ ചാണ്ടി മാറ്റി വെച്ചു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com