വിമാനത്താവളം വഴി കറന്‍സി കള്ളക്കടത്ത്; യാത്രക്കാരന്‍ പിടിയില്‍
Top News

വിമാനത്താവളം വഴി കറന്‍സി കള്ളക്കടത്ത്; യാത്രക്കാരന്‍ പിടിയില്‍

കാസര്‍ഗോട് സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത്. 15.7 ലക്ഷം രൂപയ്ക്ക് തുല്യമായ കറന്‍സികളാണ് പിടിച്ചെടുത്തത്.

News Desk

News Desk

കരിപ്പൂര്‍: യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച വിവിധ രാജ്യങ്ങളുടെ കറന്‍സികളുമായി യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍ഗോട് സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത്. 15.7 ലക്ഷം രൂപയ്ക്ക് തുല്യമായ കറന്‍സികളാണ് പിടിച്ചെടുത്തത്.

സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാനി റിയാല്‍, യുഎഇ ദിര്‍ഹം എന്നീ കറന്‍സികളാണ് കടത്താന്‍ ശ്രമിച്ചത്. സിഐഎസ്എഫിന്റെ സഹായത്തോടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് കറന്‍സി കടത്ത് പിടികൂടിയത്.

Anweshanam
www.anweshanam.com