
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ .അഹങ്കാരം മൂലം മമത ബാനര്‍ജി പശ്ചിമബംഗാളിലെ കര്‍ഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളില്‍ നിന്നൊഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു .
തിരഞ്ഞെടുപ്പോടെ തൃണമൂല്‍ കോണ്‍ഗ്രസിനോടും മമതയോടും ബംഗാളിലെ ജനങ്ങള്‍ 'ടാറ്റ' പറയുമെന്നും അദ്ദേഹം കൂട്ടി ചേർത്തു .അങ്ങനെ എങ്കിൽ അത് ചരിത്രമാകും .കാരണം 34 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് മമതാ ബാനര്‍ജി അധികാരത്തിലേറിയത്.