യുഎസില്‍ മലയാളി നഴ്‌സിനെ കുത്തിക്കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
Top News

യുഎസില്‍ മലയാളി നഴ്‌സിനെ കുത്തിക്കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം സ്വദേശി മെറിന്‍ ജോയി (28) ആണ് മരിച്ചത്.

By News Desk

Published on :

ന്യൂയോര്‍ക്ക്: യു എസിലെ മിയാമിയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ചു. കോട്ടയം സ്വദേശി മെറിന്‍ ജോയി (28) ആണ് മരിച്ചത്. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്നു മെറിന്‍.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. അക്രമി കത്തികൊണ്ട് 17 മുറിവേല്‍പ്പിച്ചു. നിലത്ത് വീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി ദമ്പതികള്‍ അകന്നു കഴിയുകയായിരുന്നു. രണ്ടു വയസുള്ള മകളുണ്ട്.

Anweshanam
www.anweshanam.com