കോവിഡ്: തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു

മാര്‍ക്കറ്റിലെ പാര്‍ക്കിംഗ് നിയന്ത്രിക്കുന്നവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.
കോവിഡ്: തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റിലെ പാര്‍ക്കിംഗ് നിയന്ത്രിക്കുന്നവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. മാര്‍ക്കറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആന്റിജന്‍ പരിശോധന നടത്തും.

പാര്‍ക്കിംഗ് വിഭാഗത്തിലെ രണ്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ കനത്ത ജാഗ്രതയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം 50 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്. ഏഴ് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തും. മാര്‍ക്കറ്റിലെത്തിയ കൊയിലാണ്ടി സ്വദേശിയായ മത്സ്യ വില്പനക്കാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം. മുന്‍കരുതല്‍ നടപടിയായി കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയ മാര്‍ക്കറ്റിലെ കൂടുതല്‍ തൊഴിലാളികളില്‍ കോവിഡ് പരിശോധന നടത്തും.

Related Stories

Anweshanam
www.anweshanam.com