മലപ്പുറം കളക്ട‍‍ർക്ക് കോവിഡ് സ്ഥിരീകരിച്ചു

സബ് കളക്ടര്‍ക്കും അസിസ്റ്റന്‍റ് കളക്ട‍ർക്കും രോ​ഗബാധ.
മലപ്പുറം കളക്ട‍‍ർക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന മലപ്പുറം ജില്ലാ കളക്ടർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കളക്ടർ കെ.ഗോപാലകൃഷ്ണനാണ് ആൻ്റിജൻ പരിശോധനയിൽ കോവിഡ് പൊസിറ്റീവായത്.

സബ് കളക്ടർ, അസിസ്റ്റൻ്റ് കളക്ടർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതു കൂടാതെ ജില്ലാ കളക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന് ഇന്നലെ കോവിഡ് പൊസീറ്റീവായിരുന്നു. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുട‍ർന്നാണ് അബുദൾ കരീമിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. എസ്പിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കളക്ട‍ർ അടക്കമുള്ളവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com