മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലന്‍സ് കേസ്

മലപ്പുറം ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അനുബന്ധ റോഡുകള്‍ക്ക് കരാര്‍ നല്‍കിയതില്‍ 35 കോടി രൂപയുടെ അഴിമതി നടത്തിയെന്ന പരാതിയിന്മേലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലന്‍സ് കേസ്

കൊച്ചി : മലപ്പുറം ചമ്രവട്ടം റെഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലന്‍സ് കേസ്. ടി ഒ സൂരജ് ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

മലപ്പുറം ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അനുബന്ധ റോഡുകള്‍ക്ക് കരാര്‍ നല്‍കിയതില്‍ 35 കോടി രൂപയുടെ അഴിമതി നടത്തിയെന്ന പരാതിയിന്മേലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് എടുത്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഭാരതപ്പുഴയുടെ കുറുകെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജിന്റെ അഞ്ച് അനുബന്ധ റോഡുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതിലൂടെ കോടികളുടെ വെട്ടിപ്പ് നടത്തിയെന്നാണ് പരാതി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com