ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; ഹൈക്കോടതി ഉത്തരവ്

ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; ഹൈക്കോടതി  ഉത്തരവ്

ഇരട്ട വോട്ട് വിഷയത്തിൽ രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനാവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു.

വോട്ടർ പട്ടികയിൽ വ്യാജമായി ചേർത്ത പേരുകൾ നീക്കണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ചെന്നിത്തല ഹർജി സമർപ്പിച്ചത്.131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും കത്തുകൾ നൽകിയെങ്കിലും മറുപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു .

വോട്ടർപട്ടികയിൽ വ്യാജമായി പേര് ചേർത്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സമ്മതിച്ചിട്ടുണ്ട്. വ്യാജമായി ചേർത്ത പേരുകൾ പട്ടികയിൽ നിന്ന് നീക്കുകയോ മരവിപ്പിക്കുകയോ വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി വേണമെന്നുമാണ് ചെന്നിത്തലയുടെ ആവശ്യം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com