'രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം'; പ്രമേയം പാസാക്കി പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റു രണ്ട് പ്രമേയങ്ങളും ഡല്‍ഹി കോണ്‍ഗ്രസ് ഘടകം പാസാക്കി
'രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം'; പ്രമേയം പാസാക്കി പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പ്രമേയം. ഡല്‍ഹി കോൺഗ്രസ് ഘടകമാണ് പ്രമേയം പാസാക്കിയത്. അടിയന്തരമായി ചുമതലയേൽക്കണമെന്നാണ് ആവശ്യം.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് രാഹുല്‍ നടത്തുന്നതെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ഡിപിസിസി) അധ്യക്ഷന്‍ അനില്‍ കുമാര്‍ പറഞ്ഞു. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിക്കാന്‍ അദ്ദേഹം പാര്‍ട്ടിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റുരണ്ട് പ്രമേയങ്ങളും ഡല്‍ഹി കോണ്‍ഗ്രസ് ഘടകം പാസാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കര്‍ഷക പ്രക്ഷോഭം കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിക്കുന്നതാണ് മറ്റു രണ്ട് പ്രമേയങ്ങള്‍.

പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജൂണില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ഡല്‍ഹി ഘടകം രാഹുലിനുവേണ്ടി പ്രമേയം പാസാക്കിയിട്ടുള്ളത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com