
ആലപ്പുഴ: കെ.കെ മഹേശന്റെ ആത്മഹത്യയില്‍ ഭാര്യ ഉഷാദേവി നല്കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, മകന് തുഷാര്‍ വെള്ളാപ്പള്ളി, സഹായി കെ.എല്‍. അശോകന് എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ഉള്‍പ്പെടെ ചുമത്തി കേസ് എടുക്കണമെന്നാണ് ഹര്‍ജി.
ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസ് എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും ഒരു കേസില്‍ രണ്ട് എഫ്ഐആര്‍ നിലനില്‍ക്കില്ലെന്ന് മാരാരിക്കുളം പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
ഐജിയുടെ കീഴില്‍ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് വീണ്ടും ലോക്കല്‍ പൊലീസിന് കൈമാറുന്നതില്‍ നിയമതടസ്സമുണ്ടെന്നാണ് പ്രോസിക്യൂഷന് നിലപാട്.