
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. വെള്ളിയാഴ്ച 14,161 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 11,749 പേര് രോഗമുക്തി നേടുകയും 339 പേര് മരിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,57,450 ആയി. 4,70,873 പേര് ഇതിനോടകം രോഗമുക്തി നേടി. നിലവില്‍ 1,64,562 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതിനോടകം 21,698 പേര്‍ക്കാണ് കോവിഡ് മൂലം മഹാരാഷ്ട്രയില്‍ ജീവന് നഷ്ടപ്പെട്ടതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
തമിഴ്നാട്ടില്‍ 5,995 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 5,764 പേര് രോഗമുക്തി നേടി. 101 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,67,430 ആണ്. ഇതില്‍ 53,413 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,07,677 പേര് രോഗമുക്തി നേടി. 6,340 പേര് ഇതുവരെ മരിച്ചുവെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആന്ധ്രയില്‍ ഇന്ന് 9,544 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8,827 പേര് രോഗമുക്തി നേടി. 91 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,34,940 ആയി. 87,803 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,44,045 പേര് രോഗമുക്തരായപ്പോള്‍ 3,092 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
കര്‍ണാടകയില്‍ ഇന്ന് 7,571 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,561 പേര് ഇന്ന് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 93 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,64,546 ആയി. 83066 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,76,942 പേര് രോഗമുക്തരായപ്പോള്‍ 4,522 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.