മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ പതിനായിരത്തിലധികം കോവിഡ് ബാധിതര്‍; തമിഴ്‌നാട്ടില്‍ 5175 കേസുകള്‍
Top News

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ പതിനായിരത്തിലധികം കോവിഡ് ബാധിതര്‍; തമിഴ്‌നാട്ടില്‍ 5175 കേസുകള്‍

മഹാരാഷ്ട്രയില്‍ ഇതുവരെ 4,68,265 കോവിഡ് ബാധിതരാണുള്ളത്

News Desk

News Desk

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,309 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

24 മണിക്കുറിനിടെ 334 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഇതുവരെ 4,68,265 കോവിഡ് ബാധിതരാണുള്ളത്. നിലവില്‍ 1,45,961 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3,05,521 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 16,476 പേരാണ് കോവിഡ് ബാധിച്ച്‌ മഹാരാഷ്ട്രയില്‍ മരണപ്പെട്ടത്.

തമിഴ്‌നാട്ടില്‍ ഇന്ന് 5,175 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 112 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,73,460 ആയി. 4,461 പേരാണ് ഇതുവരെ മരണപ്പെട്ടത്. 54,184 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 10,128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,86,461 ആയി.

ഇതുവരെ 1,04,354 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 1,681 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 80,426 പേരാണ് ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

Anweshanam
www.anweshanam.com