മഹാരാഷ്ട്രയിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഒരുക്കാൻ സർക്കാർ

ഇന്നലെ മഹാരാഷ്ട്രയിൽ 35 ,726 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു .
മഹാരാഷ്ട്രയിൽ ലോക്ക് ഡൗണിന്  സമാനമായ നിയന്ത്രണങ്ങൾ ഒരുക്കാൻ സർക്കാർ

മുംബൈ ;കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഒരുക്കാൻ സർക്കാർ .ഇത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസഥർക്ക് നിർദേശം നൽകി .

ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത് .കോവിഡ് കേസുകൾ ഉയരുന്നതിൽ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു .മരണസംഖ്യ വൻ തോതിൽ ഉയരാനും സാധ്യത .കോവിഡ് വ്യാപനം തടയാൻ ഞായറാഴ്ച മുതൽ മഹാരാഷ്ട്രയിൽ രാത്രി കർഫൂ നടത്തി വരുകയാണ് .ഇന്നലെ മഹാരാഷ്ട്രയിൽ 35 ,726 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com