അഴിമതി ആരോപണത്തെത്തുടർന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജി സമർപ്പിച്ചു

അനിലിനെതിരായ ആരോപണങ്ങളിൽ സി ബി ഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് രാജി .
അഴിമതി ആരോപണത്തെത്തുടർന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജി സമർപ്പിച്ചു

മുംബൈ :അഴിമതി ആരോപണത്തെത്തുടർന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജി സമർപ്പിച്ചു .രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൈമാറി .അനിലിനെതിരായ ആരോപണങ്ങളിൽ സി ബി ഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് രാജി .

മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിംഗിന്റെ അഴിമതി ആരോപണത്തിൽ അന്വേഷണം വേണമെന്ന് മന്ത്രി തന്നെയാണ് മുഖ്യമന്ത്രിയെ അറിയിച്ചത് .ദേശ്മുഖിന് എതിരായ അന്വേഷണത്തിൽ 15 ദിവസം കൊണ്ട് അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സി ബി ഐയ്ക്ക് നിർദേശം നൽകി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com