ജുഡീഷ്യൽ അന്വേഷണത്തിനു അനുമതി തേടി ;അംഗീകരിച്ച് മന്ത്രിസഭാ യോഗം

തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം ഗൗരവകരമാണെന്നും അതിനാൽ അന്വേഷണം അതാവശ്യമെന്നും ചൂണ്ടിക്കാട്ടി അനിൽ തന്നെയാണ് മുഖ്യമന്ത്രിയോട് അന്വേഷണത്തിന് ഉത്തരവിട്ടത് .
ജുഡീഷ്യൽ അന്വേഷണത്തിനു അനുമതി തേടി ;അംഗീകരിച്ച് മന്ത്രിസഭാ യോഗം

ന്യൂഡൽഹി :മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് എതിരെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മന്ത്രിസഭാ യോഗം .തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം ഗൗരവകരമാണെന്നും അതിനാൽ അന്വേഷണം അതാവശ്യമെന്നും ചൂണ്ടിക്കാട്ടി അനിൽ തന്നെയാണ് മുഖ്യമന്ത്രിയോട് അന്വേഷണത്തിന് ഉത്തരവിട്ടത് .

മുൻ പോലീസ് ഉദ്യോഗസ്ഥനായ പരംബീർ സിംഗാണ് അനിലിനെതിരെ ആരോപണം ഉന്നയിച്ചത് .വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം .സത്യാവസ്ഥ ജനങ്ങൾ അറിയേണ്ടത് ആവശ്യമാണെന്നും അനിൽ പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com