മഹാരാഷ്ട്രയിൽ ഏപ്രിൽ 30 -യോടെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ലക്ഷമായേക്കും

കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സ്ഥിതി കൂടുതൽ വഷളാകും .
മഹാരാഷ്ട്രയിൽ ഏപ്രിൽ 30 -യോടെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11  ലക്ഷമായേക്കും

മുംബൈ :മഹാരാഷ്ട്രയിൽ ഏപ്രിൽ 30 -യോടെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 11 ലക്ഷം കടന്നേക്കാം എന്ന് റിപ്പോർട്ട് .കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സ്ഥിതി കൂടുതൽ വഷളാകും .

കേന്ദ്രമാണ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി എത്തിയത് .കേസുകളുടെ എണ്ണം വീണ്ടും ഉയർന്നാൽ ഓക്‌സിജൻ ക്ഷാമം ഉണ്ടകുമോ എന്നും ആശങ്കയുണ്ട് .നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാണ് .

എന്നാൽ രാജ്യത്ത് മുഴുവൻ ചികിത്സയിൽ ഉള്ളവർ 11 ലക്ഷമാണ് .സ്ഥിതിഗതികൾ ഈ രീതിയിൽ മുന്നോട്ട് പോയാൽ ഏപ്രിൽ 30 -യോടെ മഹാരാഷ്ട്രയിൽ മാത്രം ചികിത്സയിൽ ഉള്ളവർ 11 ലക്ഷമാകും .നിലവിൽ സംസ്ഥാനം ഓക്‌സിജൻ ക്ഷാമം നേരിടുമോ എന്ന് ആശങ്കയിലാണ് .നിലവിൽ വെന്റിലേറ്ററിന്റെ 34 % ഉപയോഗത്തിലാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com