മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം കൂടുന്നു

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ മുംബൈയിൽ ഹോളി ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി .
മഹാരാഷ്ട്രയിൽ കോവിഡ്  വ്യാപനം കൂടുന്നു

മുംബൈ :മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം കൂടുന്നു .കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ 28 ,699 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു .13 ,165 പേർ രോഗമുക്തരായി .132 പേർ കോവിഡ് ബാധിച്ചു മരിച്ചു .ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു .ആകെ രോഗമുക്തർ 22 ലക്ഷമാണ് .രണ്ടു ലക്ഷത്തിൽപരം സജീവ കേസുകളുണ്ട് .നാഗ്പൂർ ,മുംബൈ ,താനെ,പൂനെ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ .കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ മുംബൈയിൽ ഹോളി ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com