മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 66,159 കോ​വി​ഡ് കേസുകള്‍; യുപിയില്‍ 35,156; തമിഴ്‌നാട്ടില്‍ 17,897

ബിഹാറില്‍ 24 മണിക്കൂറിനിടെ 13,089 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 66,159 കോ​വി​ഡ് കേസുകള്‍; യുപിയില്‍ 35,156; തമിഴ്‌നാട്ടില്‍ 17,897

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് വീ​ണ്ടും 66,000ത്തി​നു മു​ക​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 66,159 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 771 പേ​ര്‍ മ​രി​ച്ചു.

സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 6,70,301 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 68,537 പേ​ര്‍ ബു​ധ​നാ​ഴ്ച രോ​ഗ​മു​ക്ത​രാ​യി. അ​തേ​സ​മ​യം, പ്ര​തി​സ​ന്ധി അ​യ​വി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മേ​യ് 15 വ​രെ നീ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു.

ഉത്തര്‍പ്രദേശില്‍ 35,156 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 298 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കര്‍ണാടകയില്‍ ഇന്ന് 35,024 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 19,637 പേരും ബംഗളൂരു നിവാസികളാണ്. ബംഗളൂരുവില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 270 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 17,897 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 107 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 13,933 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 14,327 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പുതുതായി 17,269 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 24മണിക്കൂറിനിടെ 158 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ബിഹാറില്‍ 24 മണിക്കൂറിനിടെ 13,089 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആന്ധ്രാപ്രദേശില്‍ 14,792 പേര്‍ക്ക് കൂടി കോവിഡ് പിടിപെട്ടു. ആന്ധ്രയിലും ചികിത്സയിലുള്ളവര്‍ ഒരു ലക്ഷത്തിന് മുകളിലാണ്.മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 66,159 കോ​വി​ഡ് കേസുകള്‍; യുപിയില്‍ 35,156; തമിഴ്‌നാട്ടില്‍ 17,897

No stories found.
Anweshanam അന്വേഷണം
www.anweshanam.com