മഹാരാഷ്ട്രയില്‍ ഇന്ന് 21,907 കോവിഡ് കേസുകള്‍; തമിഴ്‌നാട്ടില്‍ 5,569 പുതിയ രോഗികള്‍

രോഗവ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ 8,364 പുതിയ കോവിഡ് കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്
മഹാരാഷ്ട്രയില്‍ ഇന്ന് 21,907 കോവിഡ് കേസുകള്‍; തമിഴ്‌നാട്ടില്‍ 5,569 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഇന്ന് 21,907 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,88,015 ആയി. 425 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധയേ തുടര്‍ന്ന് മരിച്ചത്. അതേസമയം രോഗം ഭേദമായവരുടെ എണ്ണം 8,57,933 ആയി ഉയര്‍ന്നിട്ടുമുണ്ട്.

തമിഴ്‌നാട്ടില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 5,569 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,36,477ആയി ഉയര്‍ന്നു. 46,453 പേരാണ് ഇതുവരെ തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 8,751 പേരാണ് കോവിഡ് ബാധയേതുടര്‍ന്ന് മരിച്ചത്.

ആന്ധ്രാപ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇന്ന് ആന്ധ്രയില്‍ 8218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 6,17,776 ആയി. 5,30,711 പേരാണ് കോവിഡ് രോഗമുക്തരായത്. 5302 പേര്‍ മരിച്ചു.

മധ്യപ്രദേശിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് 2607 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2206 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 42 പേര്‍ മരിച്ചു. 1,03,065 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 79,158 പേര്‍ രോഗമുക്തരായി. 1943 പേര്‍ മരിച്ചു.

രോഗവ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ 8,364 പുതിയ കോവിഡ് കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 114 മരണവും സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,11,346 ആയി. 98,564 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ആകെ മരണം 7,922 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 4,071 കേസുകളാണ്. 38 കോവിഡ് മരണവും സ്ഥിരീകരിച്ചു. പുതിയ കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,42,899 ആയി. 32,064 പേര്‍ നിലവില്‍ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.

2,05,890 പേര്‍ ഇതുവരെ രോഗമുക്തരായി. 4,945 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

Related Stories

Anweshanam
www.anweshanam.com