മഹാരാഷ്ട്രയില്‍ ഇന്ന് 13,165 പേര്‍ക്ക് കോവിഡ്; ത​മി​ഴ്നാ​ട്ടി​ല്‍ 5795 പുതിയ രോഗികള്‍
Top News

മഹാരാഷ്ട്രയില്‍ ഇന്ന് 13,165 പേര്‍ക്ക് കോവിഡ്; ത​മി​ഴ്നാ​ട്ടി​ല്‍ 5795 പുതിയ രോഗികള്‍

മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,28,642 ആയി

News Desk

News Desk

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 13,165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 346 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 9,011 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,28,642 ആയി. 1,60,413 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,46,881 പേര്‍ രോഗമുക്തരായപ്പോള്‍ 21,033 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് സം​സ്ഥാ​ന​ത്ത് 5795 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന​ര​ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ 3,55,449 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 116 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 6123 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്. നി​ല​വി​ല്‍ 53,155 രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 6,384 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി ആ​ശു​പ​ത്രി​വി​ട്ടു.

ക​ര്‍​ണാ​ട​ക​യി​ല്‍ ഇ​ന്ന് 8642 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ട​ര​ല​ക്ഷ​ത്തോ​ട് അ​ടു​ത്തു. ഇ​തു​വ​രെ 2,49,590 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ന്ന് 126 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നി​ല​വി​ല്‍ 81,097 രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ഹാ​ന​ഗ​ര​മാ​യ ബം​ഗ​ളൂ​രു​വി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം. 2804 പേ​ര്‍​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ആന്ധ്രപ്രദേശില്‍ 9,742 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 86 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,16,003 ആണ്. ഇതില്‍ 86,725 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,26,372 പേര്‍ രോഗമുക്തി നേടി. 2,906 പേര്‍ ഇതുവരെ മരിച്ചു.

ഡല്‍ഹിയില്‍ 1390 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 1,320 പേര്‍ രോഗമുക്തി നേടി. 9 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,56,139 ആണ്. ഇതില്‍ 11,137 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,40,767 പേര്‍ രോഗമുക്തി നേടി. 4,235 പേര്‍ ഇതുവരെ മരിച്ചു.

Anweshanam
www.anweshanam.com