മഹാരാഷ്ട്രയില്‍ ഇന്ന് 8,493 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 5890 പുതിയ രോഗികള്‍
Top News

മഹാരാഷ്ട്രയില്‍ ഇന്ന് 8,493 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 5890 പുതിയ രോഗികള്‍

മഹാരാഷ്ട്രയില്‍ 4 മണിക്കൂറിനിടെ 228 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

News Desk

News Desk

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 8,493 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 228 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 11,391 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,04,358 ആയി.

1,55,268 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,28,514 പേര്‍ രോഗമുക്തരായപ്പോള്‍ 20,265 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

തമിഴ്‌നാട്ടില്‍ ഇന്ന് പുതിയതായി 5890 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 120 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 3,43,945 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,83,937 പേര്‍ രോഗമുക്തി നേടി. 54,122 പേരാണ് ചികിത്സയിലുള്ളത്. 5,886 പേര്‍ ഇതുവരെ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ആന്ധ്രപ്രദേശില്‍ 6,780 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 7,866 പേര്‍ രോഗമുക്തി നേടി. 82 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,96,609 ആണ്. ഇതില്‍ 84,777 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,09,100 പേര്‍ രോഗമുക്തി നേടി. 2,732 പേര്‍ ഇതുവരെ മരിച്ചു.

കര്‍ണാടകയില്‍ 6317 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 7071 പേര്‍ രോഗമുക്തി നേടി. 115 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,33,283 ആണ്. ഇതില്‍ 80,643 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,48,562 പേര്‍ രോഗമുക്തി നേടി. 4,062 പേര്‍ ഇതുവരെ മരിച്ചു.

Anweshanam
www.anweshanam.com