കോവിഡ്: മഹാരാഷ്ട്രയില്‍ 17,433 പുതിയ രോഗികള്‍; തമിഴ്‌നാട്ടില്‍ 5990 കേസുകള്‍

ആന്ധ്രാപ്രദേശില്‍ 10,392 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച
കോവിഡ്: മഹാരാഷ്ട്രയില്‍ 17,433 പുതിയ രോഗികള്‍; തമിഴ്‌നാട്ടില്‍ 5990 കേസുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 17,433 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 292 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. രോഗം ബാധിച്ച് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 25195 ആയി.

13,959 പേരാണ് ഇന്ന് മഹാരാഷ്ട്രയില്‍ രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 5,98,496 ആയി. 72.48 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ 5990 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 98 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,39,959 ആയി. 7516 പേര്‍ മരിച്ചു. 52,380 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,80,063 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ആന്ധ്രാപ്രദേശില്‍ 10,392 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 72 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4,55,531 ആയി. ഇതുവരെ 3,48,330 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4125 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 1,03,076 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9860 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ മാത്രം 3420 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 113 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,61,341 ആയി. മരണപ്പെട്ടവരുടെ എണ്ണം 5950 ആയി. 2,60,913 പേര്‍ രോഗമുക്തി നേടി. 94,459 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com