മഹാരാഷ്ട്രയില്‍ 21,656 പേര്‍ക്ക് കൂടി കോവിഡ്; തമിഴ്‌നാട്ടില്‍ 5,488 പുതിയ കേസുകള്‍

കര്‍ണാടകയില്‍ വെള്ളിയാഴ്ച 8626 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
മഹാരാഷ്ട്രയില്‍ 21,656 പേര്‍ക്ക് കൂടി കോവിഡ്; തമിഴ്‌നാട്ടില്‍ 5,488 പുതിയ കേസുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 21,656 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 405 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടുചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,67,496 ആയി.

22,078 പേര്‍ രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 8,34,432 ആയി. 31,791 ആണ് ആകെ മരണം. 3,00,887 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 71.4 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

തമിഴ്‌നാട്ടില്‍ ഇന്ന് 5,488 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 5,30,908 ആയി ഉയര്‍ന്നു. 67 മരണങ്ങളാണുണ്ടായത്. ഇതോടെ 8,685 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

ഇന്ന് മാത്രം 5,525 പേര്‍ രോഗമുക്തരായി. ഇതോടെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം തമിഴ്നാട്ടിൽ 4,75,717 ആയി. 46,506 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

കര്‍ണാടകയില്‍ വെള്ളിയാഴ്ച 8626 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 179 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,02,982 ആയി. 10,949 പേര്‍ രോഗമുക്തി നേടി. 3,94,026 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,01,129 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 7808 ആണ് ആകെ മരണം.

ആന്ധ്രാപ്രദേശില്‍ 8,096 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്ധ്രയില്‍ ആകെ കോവിഡ് ബാധിതര്‍ 6,09,558 ആയി ഉയര്‍ന്നു. 67 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് ആന്ധ്രയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 5244 ആയി ഉയര്‍ന്നു.

ഇന്ന് മാത്രം 11,803 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ ഇതോടെ 5,19,891 ആയി. 84,423 പേരാണ് ചികിത്സയില്‍ തുടരുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com