കോവിഡ്: മഹാരാഷ്ട്രയില്‍ 20,489 പുതിയ രോഗികള്‍; തമിഴ്‌നാട്ടില്‍ 5870
Top News

കോവിഡ്: മഹാരാഷ്ട്രയില്‍ 20,489 പുതിയ രോഗികള്‍; തമിഴ്‌നാട്ടില്‍ 5870

ആന്ധ്രാപ്രദേശില്‍ 10,825 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

News Desk

News Desk

മുംബൈ: മഹാരാഷ്ട്രയില്‍ 20,489 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8,83,862 ആയി. 24 മണിക്കൂറിനിടെ 312 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 26,276 ആയി. ഇന്ന് 10,801 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 6,36,574 ആയി. 2,20,661 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5870 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 61 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 5859 പേര്‍ രോഗമുക്തി നേടി.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,57,697 ആയി ഉയര്‍ന്നു. 51,583 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,98,366 ആയി. 7748 പേരാണ് ഇതുവരെ മരിച്ചത്.

ആന്ധ്രാപ്രദേശില്‍ 10,825 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,87,331 ആയി. 24 മണിക്കൂറിനിടെ 71 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതോടെ സംസ്ഥാനത്ത് കോവിഡ് മരണം 4,347 ആയി. 3,82,104 പേരാണ് സംസ്ഥാനത്ത് ആകെ രോഗമുക്തരായത്. 1,00,880 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 9746 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 128 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 99617 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇതുവരെ 389232 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,83,398 പേര്‍ രോഗമുക്തി നേടി. 6298 പേര്‍ മരണപ്പെട്ടു.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2,973 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 25 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,88,193 ആയി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ 4,538 പേര്‍ മരിച്ചു. 1,63,785 പേരാണ് ഇതുവരെ രോഗമുക്തരായത്. 19,870 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Anweshanam
www.anweshanam.com