കോവിഡ്: മഹാരാഷ്ട്രയില്‍ 20,598 പുതിയ രോഗികള്‍; തമിഴ്‌നാട്ടില്‍ 5516; കര്‍ണാടകയില്‍ 8191

മഹാരാഷ്ട്രയില്‍ 455 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്
കോവിഡ്: മഹാരാഷ്ട്രയില്‍ 20,598 പുതിയ രോഗികള്‍; തമിഴ്‌നാട്ടില്‍ 5516; കര്‍ണാടകയില്‍ 8191

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,598 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 455 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,08,642 ആയി ഉയര്‍ന്നു. 32,671 പേരാണ് ഇതുവരെ മരണപ്പെട്ടത്.

24 മണിക്കൂറിനിടെ 26,408 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 12 ലക്ഷം കടന്നു.(12,08,642) നിലവില്‍ 2,91,238 പേരാണ് ചികിത്സയിലുള്ളത്. 106 വയസ്സുള്ള സ്ത്രീയും കോവിഡ് മുക്തി നേടിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാനത്തെ കോവിഡ് രോഗമുക്തി നിരക്ക് 73.17 ശതമാനമായി ഉയര്‍ന്നതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5,41,993 ആയി ഉയര്‍ന്നു. 46703 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

24 മണിക്കൂറിനിടെ 60 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 8811 ആയി. 5206 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 4,86479 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 8191 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 101 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 8611 പേര്‍ രോഗമോചിതരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,19,537 ആയി. നിലവില്‍ 98,043 പേരാണ് ചികിത്സയിലുള്ളത്. 4,13,452 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

ആന്ധ്രാപ്രദേശില്‍ 7738 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 10,608 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 57 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,25,514 ആയി. 5359 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. 78,836 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Related Stories

Anweshanam
www.anweshanam.com