കോവിഡ്: മഹാരാഷ്ട്രയില്‍ 61,695 പുതിയ രോഗികള്‍

ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ല്‍ മാ​ത്രം ഇ​ന്ന് 8,209 കേ​സു​ക​ളും 50 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു
കോവിഡ്: മഹാരാഷ്ട്രയില്‍ 61,695 പുതിയ രോഗികള്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വ്യാ​ഴാ​ഴ്ച 61,695 പു​തി​യ കോവിഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 36,39,855 ആ​യി ഉ​യ​ര്‍​ന്നു.

ഇ​ന്ന് 349 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ആ​കെ മ​ര​ണ സം​ഖ്യ 59,153 ആ​യി. 53,335 പേ​ര്‍​ക്ക് ഇ​ന്ന് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. നി​ല​വി​ല്‍ 6,20,060 സ​ജീ​വ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.

ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ല്‍ മാ​ത്രം ഇ​ന്ന് 8,209 കേ​സു​ക​ളും 50 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 5,53,404 ഉം ​ആ​കെ മ​ര​ണം 12,197 ആ​യി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. മെയ് ഒന്നുവരെയാണ് നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ മാത്രമാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. നാല് പേരിലധികം കൂട്ടംകൂടാനും പാടില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com