
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ബുധനാഴ്ച 31,855 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,098 പേര് രോഗമുക്തി നേടുകയും 95 പേര് കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 25,64,881 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 22,62,593 പേര് രോഗമുക്തി നേടി. 53,684 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്. നിലവില്‍ 2,47,299 സജീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മുംബൈയില്‍ മാത്രം ബുധനാഴ്ച 5185 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2088 പേര് രോഗമുക്തി നേടിയപ്പോള്‍ ആറുപേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. മുംബൈയില്‍ ഇതുവരെ 3,74,611 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 3,31,322 പേര് രോഗമുക്തി നേടിയപ്പോള്‍ 11,606 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു. നിലവില്‍ 30,760 സജീവ കേസുകളാണ് മുംബൈയിലുള്ളത്.