മഹാരാഷ്ട്രയില്‍ കോവിഡ് മരണം 40,000 കടന്നു

കര്‍ണാടകയില്‍ ഏഴ് ലക്ഷത്തിലധികം കോവിഡ് ബാധിതര്‍.
മഹാരാഷ്ട്രയില്‍ കോവിഡ് മരണം 40,000 കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരടെ എണ്ണം 15,17,434 ആയി. ഇന്ന് മാത്രം 308 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 40,040 ആയി. 26,440 പേരാണ് ഇന്ന് രോഗമുക്തരായത്.

ഇതോടെ ആകെ രോഗമുക്തര്‍ 12,55,779 ആയി. 82.76 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,21,156 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ ഇന്ന് 10,517 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,00,786 ആയി വര്‍ധിച്ചു. 102 പേര്‍ മരിച്ചപ്പോള്‍ 8,337 പേര്‍ രോഗമുക്തരായി. ഇതോടെ മരണസംഖ്യ 9,891 ആയി. ഇതുവരെ 5,69,947 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടി. നിലവില്‍ 1,20,929 പേരാണ് ചികിത്സയില്‍ തുടരുന്നതെന്നും കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,653 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതരുടെ എണ്ണം 7,50,517 ആയി ഉയര്‍ന്നു. 6,194 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 46,624 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 6,97,699 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.

തമിഴ്‌നാട്ടില്‍ ഇന്ന് 5,242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതര്‍ 6,51,370 ആയി. 67 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 10,187 ആയി. ഇന്ന് 5,222 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,97,033 ആയി ഉയര്‍ന്നു. 44,150 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നതെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2866 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 48 പേര്‍ മരിച്ചു. ഇതുവരെ 3,06,559 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 5740 പേര്‍ രോഗം ബാധിച്ച് മരിച്ചു. 22,007പേരാണ് നിലവില്‍ ചികിത്സയിലുണ്ട്. 2,78,812 രോഗികള്‍ ഇതുവരെ രോഗമുക്തരായി.

Related Stories

Anweshanam
www.anweshanam.com