മഹാരാഷ്ട്രയില്‍ ഇന്ന് 25,833 പുതിയ കോവിഡ് കേസുകള്‍

24 മണിക്കൂറിനിടെ 58 പേര്‍ രോഗം ബാധിച്ച് മരിച്ചു
മഹാരാഷ്ട്രയില്‍ ഇന്ന് 25,833 പുതിയ കോവിഡ് കേസുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 25,833 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണിത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23,96,340 ആയി.

24 മണിക്കൂറിനിടെ 58 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 53,138 ആയി.

സംസ്ഥാനത്ത് നിലവില്‍ 1,66,353 പേരാണ് ചികിത്സയിലുള്ളത്. 12,764 പേര്‍ രോഗമുക്തി നേടി. ആകെ 21,75,565 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

രാജ്യത്തെ ആകെ സജീവ കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയില്‍നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com