കോവിഡ്: മഹാരാഷ്ട്രയില്‍ പ്രതിദിനം അരലക്ഷം കടന്ന് രോഗികള്‍; കര്‍ണാടകയിൽ പ്രതിദിന മരണം മുന്നൂറിലേക്ക്

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,228 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്
കോവിഡ്: മഹാരാഷ്ട്രയില്‍ പ്രതിദിനം അരലക്ഷം കടന്ന് രോഗികള്‍; കര്‍ണാടകയിൽ പ്രതിദിന മരണം മുന്നൂറിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു‍. 51,880 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 65,934 പേര്‍ രോഗമുക്തി നേടി. 891 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 71,742 ആയി. നിലവില്‍ 6,41,910 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,554 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 5,240 പേര്‍ കൂടി രോഗമുക്തി നേടി. 62 പേര്‍ മരിച്ചു. 51,380 സജീവ കേസുകളാണ് നിലവില്‍ മുംബൈയിലുള്ളത്.

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന കർണാടകത്തിൽ പ്രതിദിനം മരിക്കുന്നവരുടെ എണ്ണം മുന്നൂറിലേക്ക് അടുക്കുന്നു. ഇന്ന് 292 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 44631 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ബെംഗളൂരു നഗരത്തിൽ മാത്രം 20870 പേർക്കാണ് കോവിഡ് ബാധിച്ചത്. 132 പേരാണ് നഗരത്തിൽ രോഗം ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,228 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 19,112 പേര്‍ രോഗമുക്തി നേടുകയും 144 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com