മഹാരാഷ്ട്രയില്‍ 9615 പുതിയ കോവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ മരിച്ചത്‌ 278 പേര്‍

സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,57,117 ആയി
മഹാരാഷ്ട്രയില്‍ 9615 പുതിയ കോവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ മരിച്ചത്‌ 278 പേര്‍

മുംബൈ: മഹാരാഷ്ട്രയില്‍ 9615 പുതിയ കോവിഡ് കേസുകള്‍ . ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,57,117 ആയി. 278 മരണങ്ങള്‍കൂടി ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 13,132 ആയി. 5714 പേരാണ് ഇന്ന് രോഗമുക്തിനേടി ആശുപത്രിവിട്ടത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെയെണ്ണം 1,99,967 ആയി.

മുംബൈയില്‍ മാത്രം 1062 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 മരണങ്ങള്‍ ഇന്ന് മുംബൈയില്‍ റിപ്പോര്‍ട്ടുചെയ്തു. 1158 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിനേടി ആശുപത്രിവിട്ടു.

1,06,891 പേര്‍ക്കാണ് മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 78,260 പേര്‍ ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 5981 പേരാണ് മുംബൈയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Related Stories

Anweshanam
www.anweshanam.com