മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8,348 പേര്‍ക്ക് കോവിഡ്
Top News

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8,348 പേര്‍ക്ക് കോവിഡ്

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 144 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

By News Desk

Published on :

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,348 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടത്.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 144 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 11,596 ആയി.

രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് മഹാരാഷ്ട്രയില്‍ ആണ്.

Anweshanam
www.anweshanam.com