കോ​വി​ഡ്: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 11,119 പു​തി​യ കേ​സു​കള്‍; 422 മ​ര​ണം

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 6,15,477 ആ​യി
 
കോ​വി​ഡ്: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 11,119 പു​തി​യ കേ​സു​കള്‍; 422 മ​ര​ണം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച 11,119 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 6,15,477 ആ​യി.

ഇ​ന്ന് മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ച്‌ 422 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. 20,687 പേ​രാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​ന്ന് 9,356 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​വി​ട്ടു. നി​ല​വി​ല്‍ 1,56,608 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.

അതേസമയം മുംബൈയില്‍ മാത്രം ഇന്ന് 931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 49 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ മുംബൈയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,30,410 ആയി. ഇതില്‍ 1,05,193 പേര്‍ രോഗമുക്തി നേടി. 17,697 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നതെന്നും ഇതുവരെ മുംബൈയില്‍ മാത്രം 7,219 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. പൂനെയി​ല്‍ പു​തി​യ 1,267 കേ​സു​ക​ളും 54 മ​ര​ണ​ങ്ങ​ളു​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com