ആശങ്കയില്‍ മഹാരാഷ്‌ട്രയില്‍; ഇന്ന് 9,895 പേര്‍ക്ക് കോവിഡ്; 298 മരണം
Top News

ആശങ്കയില്‍ മഹാരാഷ്‌ട്രയില്‍; ഇന്ന് 9,895 പേര്‍ക്ക് കോവിഡ്; 298 മരണം

ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ രോഗബാധിതരുടെ എണ്ണം 3,47 ,502 ആയി

By News Desk

Published on :

മുംബൈ: ആശങ്കയായി മഹാരാഷ്ട്രയില്‍ കോവിഡ് കണക്കുകള്‍. ഇന്ന് സംസ്ഥാനത്ത് 9,895 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ രോഗബാധിതരുടെ എണ്ണം 3,47 ,502 ആയി. 298 കോവിഡ് മരണങ്ങളാണ് ഇന്ന് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മഹാരാഷ്ട്രയില്‍ ആകെ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണെ 12,854 ആയി ഉയര്‍ന്നു. 1,94 253 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാനത്ത് നിലവില്‍ 1,36 ,980 രോഗികളാണ് ചികിത്സയിലുള്ളത്.

മുംബൈയില്‍ ഇന്ന് 1,257 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 55 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയില്‍ ഇതുവരെ 1,05,829 പേര്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 5,927 പേര്‍ മരിക്കുകയും ചെയ്തതായി ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

അതേസമയം കര്‍ണാടകയില്‍ ഇന്ന് അയ്യായിരത്തില്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,030 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,207 കേസുകള്‍ ബെംഗളൂരു അര്‍ബനില്‍നിന്നാണ്. സംസ്ഥാനത്ത് ഇതുവരെ 80,863 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 97 പേരാണ് മരിച്ചതെന്നും ഇതുവരെയുള്ള ആകെ മരണസംഖ്യ 1,616 ആണെന്നും കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

Anweshanam
www.anweshanam.com