കോവിഡ്: മഹാരാഷ്ട്രയില്‍ 10,576 പുതിയ കേസുകള്‍; 280 മരണം
Top News

കോവിഡ്: മഹാരാഷ്ട്രയില്‍ 10,576 പുതിയ കേസുകള്‍; 280 മരണം

സംസ്ഥാനത്ത് ഇതിനോടകം 3,37,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,87,769 പേര്‍ രോഗമുക്തി നേടി

By News Desk

Published on :

മുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 10,576 പേർക്ക് കോവിഡ് ബാധിച്ചു. 280 പേരാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികൾ 3,37,607 ആയി. ആകെ മരണം 12,556 ആയും ഉയർന്നു.

5,552 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതിനോടകം 3,37,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,87,769 പേര്‍ രോഗമുക്തി നേടി.

മുംബൈയില്‍ ഇന്ന് 1,310 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,04,572 ആയി. 75,118 പേരാണ് രോഗമുക്തി നേടിയത്. മുംബൈയില്‍ മാത്രം 5,872 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

Anweshanam
www.anweshanam.com