മഹാരാഷ്ട്രയില്‍ 8,641 പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗികള്‍ 2.84 ലക്ഷം കടന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 11,194 ആയി
മഹാരാഷ്ട്രയില്‍ 8,641 പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗികള്‍ 2.84 ലക്ഷം കടന്നു

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് 8,641 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2.84 ലക്ഷം കടന്നു. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 11,194 ആയി വർധിച്ചതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 1,58,140 പേർ പൂർണമായും രോഗമുക്തരായി. ഇന്ന് മാത്രം 5,527 പേർക്ക് രോഗംഭേദമായി. ഇതോടെ രോഗമുക്തി നിരക്ക് 55.63 ശതമാനത്തിലെത്തി.

1,14,648 പേരാണ് നിലവിൽ സംസ്ഥാനത്തുടനീളം ചികിത്സയിൽ തുടരുന്നത്. ഇതുവരെ 14,46,386 സാംപിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. നിലവിലെ കണക്കുകൾ പ്രകാരം 7,10,394 പേർ വീടുകളിലും 42,833 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്.

രാജ്യത്തെ രോഗബാധിതരില്‍ 48.15 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട് എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. ആകെയുള്ള 36 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ 10 സംസ്ഥാനങ്ങളിലായാണ് ആകെ രോഗബാധിതരില്‍ 84.62 ശതമാനവുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com