മഹാരാഷ്ട്രയില്‍ കോവിഡ് മരണങ്ങള്‍ കുറഞ്ഞു

ഡല്‍ഹിയില്‍ ഇന്ന് 5062 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ കോവിഡ് മരണങ്ങള്‍ കുറഞ്ഞു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് മരണങ്ങള്‍ കുറഞ്ഞു. 74 പേരാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. 5548 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 7303 പേര്‍ ഇന്ന് രോഗമുക്തി നേടി. 16,78,406 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

15,10,353 പേര്‍ ഇതുവരെ രോഗമുക്തി നേടി. 43,911 പേരാണ് ഇതുവരെ മരിച്ചത്. 1,23,585 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഡല്‍ഹിയില്‍ ഇന്ന് 5062 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4665 പേര്‍ രോഗമുക്തി നേടി. 41 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടില്‍ ഇന്ന് 2511 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3848 പേര്‍ ഇന്ന് രോഗമുക്തി നേടി. 31 പേര്‍ മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 7,24,522 ആയി. 6,91,236 പേര്‍ ഇതുവരെ രോഗമുക്തി നേടി. 11,122 പേര്‍ ഇതുവരെ മരിച്ചു. 22,164 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

കര്‍ണാടകയില്‍ ഇന്ന് 3014 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7468 പേര്‍ രോഗമുക്തി നേടി. 28 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 55,017 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 7,57,208 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 11,168 പേര്‍ ഇതുവരെ മരിച്ചു.

ആന്ധ്രാപ്രദേശില്‍ ഇന്ന് 2783 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,23,348 ആയി. 7,92,083 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24,575 ആക്ടീവ് കേസുകളാണ് നിലവില്‍ ആന്ധ്രയിലുള്ളത്. 6690 പേര്‍ ഇതുവരെ മരിച്ചു.

Related Stories

Anweshanam
www.anweshanam.com