കോവിഡ്: മഹാരാഷ്ട്രയില്‍ 24,619 പുതിയ കേസുകള്‍; 389 മരണം

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11,45,840 ആയി
 കോവിഡ്: മഹാരാഷ്ട്രയില്‍ 24,619 പുതിയ കേസുകള്‍; 389 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 24,619 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11,45,840 ആയി. 3,01,752 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

24 മണിക്കൂറിനിടെ 389 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 31351 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മരണനിരക്ക് 2.74 ശതമാനമായി കുറഞ്ഞു.

ഇന്ന് 19,522 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 19,522 ആയി. 70.90 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മുക്തിനിരക്ക്.

മുംബൈയില്‍ മാത്രം 2389 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 43 പേര്‍ മരണപ്പെട്ടു. മുംബൈയില്‍ മാത്രം ഇതുവരെ 1,78,275 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com