മഹാരാഷ്ട്രയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; എട്ട് പേർക്ക് പരിക്ക്

പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്
മഹാരാഷ്ട്രയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; എട്ട് പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു. പത്തനംതിട്ട, തൃശൂർ സ്വദേശികളാണ് മരിച്ചത്. മധുസൂദനൻ നായർ, ഉമ, ആദിത്യ, ആരവ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെ പേര് വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

ഇന്ന് ഉച്ചയോടെയാണ് അപകടം. നവി മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം നടന്നത്. പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. മരിച്ചവരെ തിരിച്ചറിയാൻ ബന്ധുക്കൾ കരാടുള്ള ആശുപത്രിയിലെത്തിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com