മധ്യപ്രദേശിലെ ജബൽപൂരിൽ സ്വകാര്യ ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം; 5 മരണം

നഗരത്തിലെ ഗാലക്സിയിൽ ആശുപത്രിയിലാണ് സംഭവം. ഐ സി യുവിൽ ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
മധ്യപ്രദേശിലെ ജബൽപൂരിൽ സ്വകാര്യ ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം; 5  മരണം

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ സ്വകാര്യ ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഐ സി യുവിൽ അഞ്ചു പേർ മരിച്ചു. നഗരത്തിലെ ഗാലക്സിയിൽ ആശുപത്രിയിലാണ് സംഭവം. ഐ സി യുവിൽ ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ആശുപത്രിയിൽ ഓക്‌സിജൻ തീർന്നത് മൂലം തങ്ങൾക്ക് പ്രിയപെട്ടവരെ നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ രോഗികൾ മരിക്കുന്ന സമയത്ത് 10 ഓക്‌സിജൻ സിലിണ്ടറുകൾക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഓക്‌സിജനുമായി ആശുപത്രിയിൽ എത്തിയ വാഹനത്തിന് ഉണ്ടായ തകരാർ ആണ് വിതരണത്തിന് തടസമായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com