മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ

തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തില്‍ കുടിയേറിയ ജോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയിലും ഏറെ നിര്‍ണ്ണായകമാണ്.
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ

ഭോപ്പാൽ: മധ്യപ്രദേശ് ആർ ഭരിക്കണമെന്ന് തീരുമാനിക്കുന്ന മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം. ബിജെപി 15 സീറ്റിലും കോൺഗ്രസ് 8 സീറ്റിലും മറ്റുള്ളവർ രണ്ട് സീറ്റിലും മുന്നേറുകയാണ്. ആകെ 28 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തില്‍ കുടിയേറിയ ജോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയിലും ഏറെ നിര്‍ണ്ണായകമാണ്. 15 മാസം മാത്രം പ്രായമുള്ള സര്‍ക്കാരിനെ താഴെ ഇറക്കിയതില്‍ പകരം വീട്ടാനുള്ള അവസരമാണ് കോണ്‍ഗ്രസിന് ഉപതെരഞ്ഞെടുപ്പ്. ആ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനിത് അഭിമാനപ്പോരാട്ടവും ആണ്.

മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് കളം ഒരുങ്ങിയത്. ശിവരാജ് സിംങ് ചൗഹാന് ഭരണം നിലനിര്‍ത്താന്‍ എട്ട് സീറ്റിലെങ്കിലും ജയം അനിവാര്യമാണ്

230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത് 83 എംഎല്‍എമാര്‍ മാത്രമാണ്. വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് വേണ്ടത് ഏറ്റവും കുറഞ്ഞത് 21 സീറ്റാണ്. 109 സീറ്റുള്ള ബിജെപിക്ക് കുറഞ്ഞത് 9 സീറ്റെങ്കിലും കിട്ടിയാലെ ഭരണം നിലനിര്‍ത്താനാകു.

Related Stories

Anweshanam
www.anweshanam.com