എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി.
എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റഡിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എന്‍ഫോഴ്‌സമെന്റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യം തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ പ്രവേശിപ്പിച്ച ത്രിവേണിയിലെ ആശുപത്രിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു.

സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് അശോക് മേനോന്‍ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ അറസ്റ്റു തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് അസാധുവായി.

സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം. മുന്‍കൂര്‍ ജാമ്യ ഹർജി നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചത്.

Related Stories

Anweshanam
www.anweshanam.com