മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്‌തു

ചെന്നൈയില്‍ നിന്ന് ഇഡി സ്‌പെഷ്യല്‍ ഡയറക്ടറും ജോയിന്‍റ് ഡയറക്ടറും കൊച്ചിയില്‍ എത്തിയിരുന്നു
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ്  അറസ്റ്റ് ചെയ്‌തു

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്‌തത്‌. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേല്‍ ചുമത്തിയിരിക്കുന്നത്.

കസ്റ്റഡിയില്‍ എടുത്ത എം ശിവശങ്കറിനെ ഏഴ് മണിക്കൂറിലേറെയാണ് കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്‌തത്‌. ചെന്നൈയില്‍ നിന്ന് ഇഡി സ്‌പെഷ്യല്‍ ഡയറക്ടറും ജോയിന്‍റ് ഡയറക്ടറും കൊച്ചിയില്‍ എത്തിയിരുന്നു.

കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച്‌ മിനിറ്റുകള്‍ക്കകമായിരുന്നു ഇഡി ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്. ഹൈക്കോടതി മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയതിന് തൊട്ട് പിറകെ വ‌ഞ്ചിയൂരിലെ ആയുര്‍വേദാശുപത്രിയിലെത്തി ഉദ്യോഗസ്ഥര്‍ സമന്‍സ് കൈമാറുകയായിരുന്നു.

കസ്റ്റഡിയിയിലെടുത്ത ശിവശങ്കറുമായി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിശ്രമത്തിനായി ശിവശങ്കറിനെ ചേര്‍ത്തലിയിലെ ഹോട്ടലില്‍ ഇറക്കി. തൊട്ട് പിറകെ കസ്റ്റംസ് സംഘവും ഹോട്ടലിലെത്തി. 3.20 ഓടെ എം ശിവശങ്കറുമായി വാഹനം കൊച്ചിയിലെ എന്‍ഫോസ്മെന്‍റ് ആസ്ഥാനത്തെത്തി.

ചേര്‍ത്തലമുതല്‍ ഇഡി സംഘത്തെ അനുഗമിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഇഡി ഓഫീസിലേക്ക് എത്തുകയും പിന്നാലെ ഡിജിറ്റല്‍ തെളിവുകളടക്കം വെച്ചുള്ള ചോദ്യം ചെയ്യല്‍ തുടങ്ങുകയുമായിരുന്നു

No stories found.
Anweshanam അന്വേഷണം
www.anweshanam.com