ശിവശങ്കറിന് വീണ്ടും നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാവണം

ഈ മാസം ഒന്‍പതിനാണ് ചോദ്യം ചെയ്യുക.
ശിവശങ്കറിന് വീണ്ടും നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാവണം

കൊച്ചി: മുന്‍ ഐടി വകുപ്പ് സെക്രട്ടറി എംശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം ഒന്‍പതിനാണ് ചോദ്യം ചെയ്യുക. ഇതിനായി കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാവാന്‍ ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ എം ശിവശങ്കറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ പറയുന്നത്. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചുള്ള ചില വാട്‌സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. പ്രാഥമിക കുറ്റപത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്നലെയാണ് കൊച്ചിയിലെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

അതേസമയം സ്‌പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. യുഎഇ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com