എം ശിവശങ്കറിന് ജാമ്യമില്ല

കള്ളക്കടത്തില്‍ ശിവശങ്കറിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.
എം ശിവശങ്കറിന് ജാമ്യമില്ല

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അപേക്ഷ തള്ളിയത്. കള്ളക്കടത്തില്‍ ശിവശങ്കറിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

കൂട്ടുപ്രതികളുടെ മൊഴി ശിവശങ്കറിന് എതിരാണെന്നും കോടതി വ്യക്തമാക്കി. ഉന്നത വ്യക്തികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കെന്ന് മൊഴികളില്‍ വ്യക്തമാണ്. പ്രതികളുടെ രഹസ്യമൊഴിയിലും ഉന്നത വ്യക്തികളുടെ സ്വാധീനം വെളിവാകുന്നുണ്ട്. മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്റെ വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് വ്യക്തമാണെന്നും കോടതി ഉത്തരവിലുണ്ട്. പ്രതിയ്ക്ക് ജാമ്യം നല്‍കിയാല്‍ ഉന്നതരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com