ഡോളർ കടത്ത്​ കേസിലും ജാമ്യം; ശിവശങ്കർ ഇന്ന്​ പുറത്തിറങ്ങും

96 ദിവസത്തിന്​ ശേഷമാണ്​ ശിവശങ്കർ ജയിൽ നിന്ന്​ പുറത്തിറങ്ങുന്നത്
ഡോളർ കടത്ത്​ കേസിലും ജാമ്യം; ശിവശങ്കർ ഇന്ന്​ പുറത്തിറങ്ങും

കൊച്ചി: ഡോളർ കടത്ത്​ കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവങ്കറിന്​ ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ്​ ജാമ്യം നൽകിയത്​. സ്വർണക്കടത്ത്​ കേസിലുൾപ്പടെ ശിവശങ്കറിന്​ മുമ്പ്​ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ ശിവശങ്കർ ഇന്ന്​ തന്നെ പുറത്തിറങ്ങും.

96 ദിവസത്തിന്​ ശേഷമാണ്​ ശിവശങ്കർ ജയിൽ നിന്ന്​ പുറത്തിറങ്ങുന്നത്​. ഒക്​ടോബർ 18നാണ്​ സ്വർണക്കടത്ത്​ കേസിൽ ശിവശങ്കറിനെ ഇ.ഡി അറസ്റ്റ്​ ചെയ്​തത്​. തുടർന്ന്​ സ്വർണക്കടത്തിൽ കസ്റ്റംസും ശിവശങ്കറിനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഈ രണ്ട്​ കേസുകളിലും ശിവശങ്കറിന്​ ജാമ്യം ലഭിച്ചിരുന്നു.

ഡോളർ കടത്ത്​ കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നായിരുന്നു ശിവശങ്കർ കോടതിയിൽ വാദിച്ചത്​. പ്രതികളുടെ മൊഴി മാത്രമാണ്​ തനിക്കെതിരെ ഉള്ളതെന്നും ശിവശങ്കർ കോടതിയിൽ വ്യക്​തമാക്കിയിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com