മുന്‍കൂര്‍ ജ്യാമത്തിനായി എം ശിവശങ്കര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും

ശിവശങ്കറിന്റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കിയതായാണ് വിവരം
മുന്‍കൂര്‍ ജ്യാമത്തിനായി എം ശിവശങ്കര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും

എം ശിവശങ്കര്‍ മുന്‍കൂര്‍ ജ്യാമത്തിനായി നാളെ ഹൈക്കോടതിയെ സമീപിക്കും. ശിവശങ്കറിന്റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കിയതായാണ് വിവരം. അതേസമയം, ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്ന് മെഡിക്കല്‍ കോളജ് അധികൃതരോട് കസ്റ്റംസ് വിശദീകരണം തേടും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ കൂടാതെ കസ്റ്റംസിന്റെ പ്രത്യേക വിദഗ്ധ സംഘവും ശിവശങ്കറിനെ പരിശോധിക്കാനാണ് സാധ്യത.

നിലവില്‍ ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല എന്ന വിലയിരുത്തലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിന്നു. അതിനു പിന്നാലെയാണ് കസ്റ്റംസ് നടപടി.

Related Stories

Anweshanam
www.anweshanam.com