എം ശിവശങ്കര്‍ ജയില്‍ മോചിതനായി

എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യം അനുവദിച്ചത്.
എം ശിവശങ്കര്‍ ജയില്‍ മോചിതനായി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍ മോചിതനായി. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും എം ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം കിട്ടിയതോടെ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അദ്ദേഹം എറണാകുളം ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

96 ദിവസത്തിന്​ ശേഷമാണ്​ ശിവശങ്കർ ജയിൽ നിന്ന്​ പുറത്തിറങ്ങുന്നത്​. ഒക്​ടോബർ 18നാണ്​ സ്വർണക്കടത്ത്​ കേസിൽ ശിവശങ്കറിനെ ഇ.ഡി അറസ്റ്റ്​ ചെയ്​തത്​. തുടർന്ന്​ സ്വർണക്കടത്തിൽ കസ്റ്റംസും ശിവശങ്കറിനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഈ രണ്ട്​ കേസുകളിലും ശിവശങ്കറിന്​ ജാമ്യം ലഭിച്ചിരുന്നു.

ഡോളർ കടത്ത്​ കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നായിരുന്നു ശിവശങ്കർ കോടതിയിൽ വാദിച്ചത്​. പ്രതികളുടെ മൊഴി മാത്രമാണ്​ തനിക്കെതിരെ ഉള്ളതെന്നും ശിവശങ്കർ കോടതിയിൽ വ്യക്​തമാക്കിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com