തെലുങ്കാന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം
Top News

തെലുങ്കാന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം

തെലുങ്കാനയിലെ സര്‍ക്കാര്‍ ജൂനിയര്‍ - ബിരുദ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്തി കെ.ചന്ദ്രശേഖര റാവു.

By News Desk

Published on :

തെലുങ്കാനയിലെ സര്‍ക്കാര്‍ ജൂനിയര്‍ - ബിരുദ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്തി കെ.ചന്ദ്രശേഖര റാവു. പദ്ധതി ഈ അദ്ധ്യയന വര്‍ഷത്തില്‍ ആരംഭിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉച്ചഭക്ഷണത്തിനായ് വീടുകളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരുന്നില്ല. അതിനാല്‍ ഉച്ചതിരിഞ്ഞുള്ള ക്ലാസുകള്‍ അവര്‍ക്ക് നഷ്ടപ്പെടുകയാണ്.

ഇത് കോളേജ് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തോത് വര്‍ദ്ധിപ്പിക്കുന്നു. ഈയവസ്ഥ തുടരാനാകില്ല. ഉച്ചഭക്ഷണത്തിലൂടെ കോളേജ് വിദ്യാര്‍ത്ഥി സമൂഹത്തിന് പോഷകാഹാരം ഉറപ്പുവരുത്തും. ആരോഗ്യ സംരക്ഷണമുറപ്പിക്കപ്പെടും. അതോടെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തോത് കുറയും. അതിനാലാണ് കോളോജ് വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതെന്ന്മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ മന്ത്രി ലഷ്മ റെഡിയും കോളേജ് അദ്ധ്യാപകന്‍ രഘു റാമും ജെഡ്‌ചേരല സര്‍ക്കാര്‍ കോളേജില്‍ ഇതിനകം തന്നെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇരുവരും സ്വന്തമായാണിത് മുന്നോട്ടു കൊണ്ടുപോകുന്നത്. ഇവരില്‍ നിന്നാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണ പദ്ധതിയെന്ന ആശയം മുഖ്യമന്ത്രി റാവു കടംകൊള്ളുന്നത്. ജെഡ്‌ചേരല കോളേജിലെ അദ്ധ്യാപകന്‍ കൂടിയായ രഘു റാമിന്റെ അഭ്യര്‍ത്ഥന മാനിച്ച് മുഖ്യമന്ത്രി കോളേജിന് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ സര്‍ക്കാരിന്റെ അനുമതി നല്‍കി.

Anweshanam
www.anweshanam.com